”ഗുജറാത്തിലെ മോദി വിരുദ്ധരെ നോക്കു, എല്ലാം ജാതി നേതാക്കള്‍ എന്നിട്ടും അവരുമായി കൈകോര്‍ക്കാന്‍ ഓടി നടക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് ഞങ്ങള്‍ മതേതരത്തത്തിന് വേണ്ടി നിലകൊള്ളുന്നുവെന്നാണ് ഞാ ലേ..?” സോഷ്യല്‍ മീഡിയയുടെ പരിഹാസമാണ്. വികസനം മുദ്രാവാക്യമാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയെ നേരിടാന്‍ ജാതി മത സമവാക്യങ്ങള്‍ക്കും അപ്പുറത്തുള്ള വികസന നായകന് വേണമെന്ന് ഇവരൊന്നും ഇനിയും മനസിലാക്കുന്നില്ലല്ലോ എന്നാണ് ചോദ്യം. ബിജെപിയെ വര്‍ഗ്ഗീയ പാര്‍ട്ടി എന്നാരോപിക്കുന്ന കോണ്‍ഗ്രസ് മതൃജാതി സംഘടനകളുടെ കൂട്ടുപിടിക്കാന്‍ ഗുജറാത്തില്‍ പാഞ്ഞ് നടക്കുകയാണ്. എന്നാല്‍ ജാതി നേതാക്കള്‍ പോലും കോണ്‍ഗ്രസിനോട് അടുക്കാന്‍ മടിക്കുകയാണ്.
വിഷയത്തില്‍ ബിനോയ് അശോകന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇങ്ങനെയാണ്-
ഒരു പ്രമുഖ യുക്തിവാദിമാനവവാദിയുടെ പോസ്റ്റില്‍ നിന്ന് അനുവാദം കൂടാതെ ചീന്തിയെടുത്ത ഭാഗമാണിത്.
അതില്‍ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ നേതാക്കളുടെ പേരിന് താഴെ അവരുടെ വിശേഷണം കൊടുത്തിട്ടുണ്ട്; ഹര്‍ദിക് പട്ടേല്‍ പട്ടീദാര്‍ (പട്ടേല്‍) നേതാവ്, ജിഗ്നേഷ് മേവാനി ദളിത് ലീഡര്‍, അല്‍പേഷ് താക്കൂര്‍ ഒബിസി ലീഡര്‍ എന്നിങ്ങനെയാണത്.
നമ്മുടെ യുക്തിവാദിമാനവവാദിയുടെ ചോദ്യം, ഇവരായിരിക്കുമോ മോദി യുഗത്തിന്റെ അന്ത്യം കുറിക്കുന്നതെന്നാണ്.
‘മോദിയെ നേരിടാന്‍ ഈ പട്ടേല്‍,ദളിത്,ഒബിസി നേതാക്കള്‍ അല്ലാതെ മനുഷ്യന്മാരുടെ നേതാക്കള്‍ ആരുമില്ലേ? ‘ എന്നായിരുന്നില്ലേ സത്യത്തില്‍ ഒരു യുക്തിവാദി/ മാനവവാദി ചോദിക്കേണ്ട ചോദ്യം?
എന്തായാലും ആ ചോദ്യം ഞങ്ങള്‍ സംഘികള്‍ തിരിച്ച് ചോദിച്ചിരിക്കുന്നു.
മോദി ഗുജറാത്തില്‍ മൂന്ന് പ്രാവശ്യം തുടര്‍ച്ചയായി തിരഞ്ഞെടുപ്പിനെ നേരിട്ട് മുഖ്യമന്ത്രിയായപ്പോഴൊക്കെ വികസനമന്ത്രം അല്ലാതെ അദ്ദേഹം മറ്റെന്തെങ്കിലും വികാരം ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ഗുജറാത്തിഅഭിമാനം (ഗുജറാത്തി അസ്മിത) എന്ന വികാരമായിരുന്നു. ഞാന്‍ മുസ്ലിമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല, ഞാന്‍ ഹിന്ദുവിന് വേണ്ടിയും ഒന്നും ചെയ്തിട്ടില്ല, എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് ആറ് കോടി ഗുജറാത്തികള്‍ക്ക് വേണ്ടിയാണ് എന്നാണ് അദ്ദേഹം എന്നും പറഞ്ഞിട്ടുള്ളത്.
പ്രധാനമന്ത്രിയാവാനുള്ള 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രധാനമന്ത്രിയായി നാല് വര്‍ഷത്തോളം ആവുമ്പോഴും വികസനം എന്ന മന്ത്രമല്ലാതെ ജാതീയമായോ വര്‍ഗീയമായോ എന്തെങ്കിലും
ഇന്ന് വരെ അദ്ദേഹം പറഞ്ഞിട്ടില്ല (പറഞ്ഞിട്ടുണ്ട് എന്നാണ് നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ you check the facts yourself and counter me here. )
പക്ഷെ മോദിക്കെതിരെ ഉദയം ചെയ്യുന്ന മതേതര എന്ന് പറയപ്പെടുന്ന നേതാക്കളെ നോക്കൂ, ഈ ചിത്രത്തില്‍ കാണുന്ന പോലെ മോദി വിരുദ്ധ ചേരി പ്രതീക്ഷയര്‍പ്പിക്കുന്ന നേതാക്കളെ നോക്കൂ. ദളിത് നേതാവ്, പട്ടേല്‍ നേതാവ്, ആ ജാതി നേതാവ്, ഈ ജാതി നേതാവ്, പിന്നെ ഇല്ലാത്ത ഹിന്ദുതീവ്രവാദത്തിനെതിരെ പറഞ്ഞ് കൊണ്ട് മോദി വിരുദ്ധ ചേരിയില്‍ പ്രവേശനം ഉറപ്പാക്കുന്ന കമല്ഹാസന്മാര്.
പ്രിയപ്പെട്ട മോദി വിരുദ്ധരെ, യു.പി തിരഞ്ഞെടുപ്പ് സമയത്ത് ഇതിനേക്കാള്‍ മിടുക്കന്മാരായ ‘യു.പി കെ ലഡ്കെ’ രണ്ടെണ്ണത്തിനെ താങ്ങി നടന്നത് നിങ്ങള്‍ മറന്നോ. പിന്നെയാണ് ജാതീയത മാത്രം കൈമുതലായുള്ള ഇവന്മാര്. മോദിയോട് മുട്ടാന്‍ മോദിയുടേതിനേക്കാള്‍ മികച്ച വികസന മന്ത്രം കൈവശമുള്ള ആരെങ്കിലും വേണ്ടി വരും എന്ന് മനസിലാക്കാന്‍ നിങ്ങള്‍ എത്ര കാലം എടുക്കും!
https://www.facebook.com/photo.php?fbid=10212964639344805&set=a.1137120042287.21569.1655961405&type=3&theater
Discussion about this post