തൃത്താല: വി.ടി ബൽറാം എം.എൽ.എയുടെ തൃത്താലയിലുള്ള ഓഫീസിനു നേരെ മദ്യ കുപ്പിയെറിഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. എ.കെ.ജി ബാല പീഡകനാണെന്ന ബൽറാമിന്റെ ഫേസ് ബുക്ക് കമന്റ് വിവാദമായിരുന്നു. ഇതേ തുടർന്ന് സമൂഹ മാധ്യമങ്ങളിലും ബൽറാമിനെതിരെ വൻ പ്രതിഷേധമാണ് നടന്നത്.
പ്രതിഷേധം രൂക്ഷമായതോടെ വിശദീകരണവുമായി ബൽറാം രംഗത്തെത്തി. ദി ഹിന്ദു ദിനപത്രത്തിലെ ലേഖനങ്ങൾ ഉദ്ധരിച്ചായിരുന്നു മറുപടി. വിവാഹ സമയത്ത് സുശീല ഗോപാലന്റെ പ്രായം 22 വയസായിരുന്നു. അങ്ങനെയെങ്കിൽ പത്ത് വർഷം നീണ്ട പ്രണയത്തിൽ അവർക്ക് എത്ര വയസുണ്ടാകുമെന്ന് കണക്കാക്കാവുന്നതേ ഒള്ളൂ എന്നാണ് വാദം. എ,കെ.ജിയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് പബ്ലിക് ഡൊമൈനിൽ ലഭ്യമായ വിവരങ്ങൾ ആരും ആവർത്തിക്കരുതെന്ന് ഭക്തന്മാർ വാശിപിടിച്ചാൽ അത് നടക്കില്ലെന്നും ബൽറാം വ്യക്തമാക്കി.
Discussion about this post