പാലക്കാട്: തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന്റെ ഓഫീസടിച്ച് തകര്‍ത്തുമായി ബന്ധപ്പെട്ട് പത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ ജോ. സെക്രട്ടറി ടി.അബ്ദുല്‍ കരീം (34), ബ്ലോക്ക് സെക്രട്ടറി പി.പി.സുമോദ് (33), പ്രസിഡന്റ് കെ.പി.പ്രജീഷ് (32), ട്രഷറര്‍ പി.പി.വിജീഷ് (31), കെ.പി.അഭിലാഷ് (30), കെ.പി.അരുണ്‍ (28), ടി.പി.ഷഫീഖ് (30), പി.നിജാസ് (25), പി.പാവ്ലോ (26), അരുണ്‍ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തില്‍ വിട്ടു.
കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനെ ആക്ഷേപിക്കുന്ന തരത്തില്‍ വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ പരാമര്‍ശത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ വി.ടി ബല്‍റാമിന്റെ ഓഫീസ് ബോര്‍ഡും എ.സിയും, ജനല്ച്ചിലകളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. ഓഫീസിന് നേരെ കരി ഓയില്‍ പ്രയോഗവും നടത്തി.
എ.കെ.ജിയെ അപമാനിക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസമാണ് ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതില്‍ രാവിലെ പ്രതിഷേധിച്ച് അജ്ഞാതര്‍ ബല്‍റാം എം.എല്‍.എയുടെ ഓഫീസിന് നേരെ മദ്യക്കുപ്പിയെറിഞ്ഞിരുന്നു. ഈ സംഭവം പൊലീസ് അന്വേഷിച്ച് വരികയാണ്.
Discussion about this post