ഗോവിന്ദച്ചാമി സിന്‍ഡ്രോം ബാധിച്ചതിന്റെ ലക്ഷണമാണ് വി ടി ബല്‍റാം പ്രകടിപ്പിക്കുന്നതെന്ന് സിപിഎം പ്രവര്‍ത്തകനായ പി.എം മനോജ്. കുറ്റകൃത്യം പിടിക്കപ്പെട്ടപ്പോഴും അയാള്‍ക്ക് പശ്ചാത്താപമില്ല. അയാള്‍ തടിച്ച് ചീര്‍ക്കുകയാണെന്നും മനോജ് ഫേസ്ബുക്കില്‍ പരിഹസിക്കുന്നു.
പി എം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ആരും അറച്ചു നിൽക്കുന്ന അസാധാരണ കൃത്യങ്ങൾ ചെയ്യാനുള്ള വാസന പ്രത്യേക മാനസികാവസ്ഥയിൽ നിന്നാണുണ്ടാവുക. ഗോവിന്ദച്ചാമി, പൾസർ സുനി, ആട് ആന്റണി തുടങ്ങിയവർ ഉദാഹരണം. ഗോവിന്ദച്ചാമി സിൻഡ്രോം ബാധിച്ചതിന്റെ ലക്ഷണമാണ് വി ടി ബൽറാം പ്രകടിപ്പിക്കുന്നത്. കുറ്റകൃത്യം പിടിക്കപ്പെട്ടപ്പോഴും അയാൾക്ക് പശ്ചാത്താപമില്ല. അയാൾ തടിച്ച് ചീർക്കുന്നു. കേരളത്തിന്റെ ചരിത്രമെഴുതിയ ധീര വനിതകളെ, പോരാളികൾക്ക് ഒളിയിടമൊരുക്കി സ്വജീവൻ പണയപ്പെടുത്തി സംരക്ഷിച്ച മഹദ് ജീവിതങ്ങളെ പച്ചയായി അധിക്ഷേപിക്കുന്നു. എ കെ ജിയും സുശീലയും മാത്രമല്ല ആധുനിക കേരളത്തിന്റെ ചരിത്രവും മലയാളിയുടെ ആത്മാഭിമാനവുമാണ് ഒരു തരികിട കെ എസ് യു ക്കാരന്റെ മനോരോഗ ജനിതമായ ആക്രമണത്തിനിരയാകുന്നത്. ജവഹർലാൽ നെഹ്രുവിനും ഇന്ദിരയ്ക്കും പട്ടേലിനും ആൻറണിക്കും എ കെ ജിയോട് ആദരവുണ്ടായിരുന്നു. കടുത്ത വിമർശനമുയർത്തുമ്പോഴും എ കെ ജിയുടെ വ്യക്തിത്വവും രാഷ്ട്രീയ ദാർഢ്യവും ഇന്ദിര മതിച്ചിരുന്നു. പുതിയ, പരീക്ഷാ ജാതകം മൂലധനമാക്കിയ യൂത്ത് പഞ്ചാരക്കുട്ടന്മാർക്ക് തമ്മിൽ തല്ലിലും വിടുവായത്തത്തിലും മാത്രമാണ് പരിചയം. സാംസ്കാരിക- രാഷ്ടീയ പൈതൃകം അവർക്ക് വിഷയമല്ല. ഒരു പൈതൃകത്തെക്കുറിച്ചും അവർക്കറിയില്ല. പിതൃശൂന്യമാണ് അവരുടെ വാക്കും പ്രവൃത്തിയും. അതു കൊണ്ടാണ് ഒരു ഖേദപ്രകടനത്തിനു പോലും അവർക്ക് നാവു പൊന്താത്തത്.
https://www.facebook.com/photo.php?fbid=1806090212743940&set=a.440098086009833.107090.100000289376141&type=3
Discussion about this post