എകെജിക്കെതിരായ പരാമര്‍ശത്തില്‍ വി ടി ബല്‍റാം എംഎല്‍എക്കെതിരെ വന്‍ പ്രതിഷേധം. കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. വി.ടി.ബല്‍റാം എംഎല്‍എ പങ്കെടുത്ത പൊതു പരിപാടിക്കിടെയാണ് സംഘര്‍ഷം. ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയിലാണ് സംഭവം നടന്നത്.
ബല്‍റാമിനെ കയ്യേറ്റം ചെയ്യാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ ശ്രമിച്ചു. എംഎല്‍എക്ക് നേരെ കല്ലെറിഞ്ഞു. ഇതോടെ സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.
കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാര്‍ ബല്‍റാമിനെതിരെ ചീമുട്ടയെറിഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കല്ലേറില്‍ ബല്‍റാമിന്റെ ഇന്നോവ കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സംഘര്‍ഷം വകവെക്കാതെ എംഎല്‍എ ഉദ്ഘാടനം നടത്തി. പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനവും നടത്തിയാണ് മടങ്ങിയത്.
പ്രവര്‍ത്തകരെ നിയന്ത്രിക്കാനുള്ള പോലിസ് ഇവിടെ ഉണ്ടായിരുന്നില്ല. ഏതാണ്ട് ഇരുപതോളം പോലീസുകാര്‍ മാത്രമാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. എംഎല്‍എക്കെതിരെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടാകുമെന്നറിയാമായിരുന്നിട്ടും വേണ്ടത്ര സുരക്ഷ പോലീസ് ഏര്‍പ്പെടുത്തിയില്ല എന്ന ആക്ഷേപമുയരുന്നുണ്ട്.
Discussion about this post