കൂറ്റനാട്: സി.പി.എമ്മിന്റെ ഭീഷണിക്കും ഫാസിസത്തിനും മുമ്പില്‍ കീഴടങ്ങില്ലെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. അതിശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും. വ്യാപക അക്രമങ്ങളും കല്ലേറുമാണ് ഡി.വൈ.എഫ്.ഐ നടത്തിയത്. ആക്രമണത്തിന് ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വി ടി ബല്‍റാം ആരോപിച്ചു.
തനിക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ പൊലീസ് പരാജയപ്പെട്ടു. ആക്രമണത്തില്‍ തനിക്ക് പരിക്കില്ല. പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് പരിപാടിയില്‍ പങ്കെടുത്തത്. യു.ഡി.എഫ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരുത്തില്‍ ജനപ്രതിനിധി എന്ന നിലയില്‍ മുന്നോട്ടു പോകുമെന്നും ബല്‍റാം മാധ്യമങ്ങളോട് വ്യക്തമാക്കി.
Discussion about this post