ഇന്നലെ രാത്രി ജമ്മു കാശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് തീവ്രവാദികളടക്കം ആറ് പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട രണ്ട് പേര് ലഷ്കര്‍-ഇ-തൊയ്ബ തീവ്രവാദികളാണ്. മറ്റ് നാലുപേര്‍ സാധാരണ പൗരന്മാരാണെന്നാണ് സൈന്യം വ്യക്തമാക്കി. ഒരു മൊബൈല്‍ ചെക്ക്-പോസ്റ്റിനെതിരെ കാറില്‍ സഞ്ചരിച്ചിരുന്നവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അതുമൂലമുണ്ടായ വെടിവെപ്പിലായിരുന്നു ഇവര്‍ കൊല്ലപ്പെട്ടത്. മരിച്ച തീവ്രവാദിയുടെ മൃതദേഹത്തിന്റെ അടുത്ത് നിന്നും ഒരു സഞ്ചിയും ഒരു അയുധവും വീണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 27നും ഷോപിയാന്‍ ജില്ലയില്‍ വെടിവെപ്പുണ്ടായിരുന്നു. ഇതില്‍ സൈനികര്‍ക്കെതിരെ ജമ്മു കശ്മീര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Discussion about this post