ഗുരുവായൂര്‍ പ്രവേശനം സംഭന്ധിച്ച് ഹിന്ദു ഐക്യ വേദി യേശുദാസിന് പിന്തുണയുമായി വന്നിരിക്കുകയാണ്. ഈ കാര്യം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹിന്ദു ഐക്യ വേദി ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി ഗുരുവായൂരില്‍ തനിക്ക് ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് യേശുദാസ്. എന്നാല്‍ ദേവസ്വം ബോര്‍ഡില്‍ മാറി മാറി വരുന്ന ഇടത് വലത് പാര്‍ട്ടികള്‍ ഈ വിഷയം രാഷ്ട്രീയ ചര്‍ച്ചകളില്‍ മാത്രം
ഒതുക്കിയെന്നുള്ള പരാമര്‍ശവും ഉയര്‍ന്ന് വരുന്നുണ്ട്.
താന്‍ ഒരു പ്രാണിയോ ഈച്ചയോ ആയിരുന്നെങ്കില്‍ ഗുരുവായൂരില്‍ ഒരു തടസവുമില്ലാതെ ക്ഷേത്ര പ്രവേശനം നടത്താമായിരുന്നുവെന്ന് യേശുദാസ് പറഞ്ഞിരുന്നു. ഹിന്ദു ഐക്യ വേദി കൂടാതെ മറ്റ് ഹിന്ദു സംഘടനകളും യേശുദാസിന് പിന്തുണയായി വന്നിട്ടുണ്ട്.
Discussion about this post