ഗോൾഡ് കോസ്റ്റ്∙ കോമൺവെൽത്ത് ഗെയിംസിലെ വനിതാ ബോക്സിങ് 48 കിലോ വിഭാഗത്തിൽ ഇന്ത്യൻ സൂപ്പർ താരം എം.സി.മേരികോം ഫൈനലിൽ.
ശ്രീലങ്കയുടെ അനുഷാ ദിൽരുക്ഷി കോടിത്വാകിനെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലിൽ കടന്നത്. മുപ്പത്തിയഞ്ചുകാരിയായ മേരി കോം 39 കാരിയായ ദിൽരുക്ഷിയെ 5–0 എന്ന നിലയിലാണ് പരാജയപ്പെടുത്തിയത്.
ഉയരക്കൂടുതലുണ്ടെങ്കിലും മൽസരത്തിൽ മേരികോമിനെതിരെ അത് പ്രയോജനപ്പെടുത്താൻ ദിൽരുക്ഷിക്കായില്ല. അവസാന മൂന്നു മിനിറ്റിൽ ദിൽരുക്ഷി മികവു കാട്ടാൻ ശ്രമിച്ചെങ്കിലും പരിചയസമ്പത്തിന്റെ പോരാട്ടം കാഴ്ചവച്ച മേരി കോം വിജയം സ്വന്തമാക്കുകയായിരുന്നു.
അഞ്ചു തവണ ലോക ചാംപ്യനും ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ മേരി കോം ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നത്. രാജ്യസഭാംഗം കൂടിയാണ് മേരി കോം.
Discussion about this post