തിരുവനന്തപുരം: നാല് ദിവസം നീണ്ട് നിന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ നീക്കം. ആരോഗ്യ മന്ത്രി കെ.കെ ശൈലജ സമരക്കാരുമായി ഇന്നുതന്നെ ചര്‍ച്ച നടത്തിയേക്കും. ഐഎംഎയാണ് അനുനയ നീക്കത്തിന് ശ്രമം നടത്തിയത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ കര്‍ശനമായി നേരിടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുമണിവെരെയാക്കി നീട്ടിയതില്‍ പ്രതിഷേധിച്ചായിരുന്നു ഡോക്ടര്‍മാരുടെ പ്രതിഷേധം. സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നിരുന്നു.
Discussion about this post