ദേശീയ ചലച്ചിത്ര അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് മാത്രമേ സ്വീകരിക്കു എന്ന നിലപാടില്ലെന്ന് വ്യക്തമാക്കി അവാര്‍ഡ് ജേതാക്കളായ യേശുദാസും, സംവിധായകന് ജയരാജും രംഗത്തെത്തി. വാര്‍ത്താ വിതരണ മന്ത്രി സമൃതി ഇറാനി നല്കിയാല് സ്വീകരിക്കുമെന്ന് ഇരുവരും വ്യക്തമാക്കി. അവാര്‍ഡ്ദാന ചടങ്ങ് ബഹിഷ്കരിക്കുന്നതോട് യോജിപ്പില്ലെന്ന് യേശുദാസ് പറഞ്ഞു. നേരെത്ത ഇരുവരും അവാര്‍ഡ്ദാനം രാഷ്ട്രപതി തന്നെ നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ട് പുരസ്കാര ജേതാക്കള്‍ മന്ത്രാലയത്തിന് നല്കിയ പരാതിയില്‍ ഒപ്പിട്ടിരുന്നു. നിവേദനത്തില്‍ മാത്രമാണ് ഒപ്പുവച്ചത്. വിവചേനത്തില് പ്രതിഷേധിച്ചാണ് നിവേദനത്തില്‍ ഒപ്പിട്ടതെന്നും യേശുദാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.നിഖില്‍ എസ് പ്രവീണും അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്നു നാലിനു വിജ്ഞാന് ഭവനിലാണ് അവാര്‍ഡ് ദാനം. രാഷ്ട്രപതിയില്‍ നിന്നു പുരസ്കാരം ഏറ്റുവാങ്ങുന്നത് 11 പേര് മാത്രമാണെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. ഇവരെ എന്ത് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തതെന്ന ചോദിച്ച് അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ആദ്യം പലരും ചടങ്ങ് ബഹിഷ്കരിക്കുമെന്ന് നിലപാട് സ്വീകരിച്ചു. പക്ഷേ ഇപ്പോള്‍ പുരസ്കാര ജേതാക്കളില്‍ മിക്കവരും നിലപാടില്‍ അയവ് വരുത്തിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട 11 പേരില്‍ കേരളത്തില്‍ നിന്നു സംവിധായകന് ജയരാജ്, ഗായകന് കെ.ജെ.യേശുദാസ് എന്നിവര്‍ മാത്രമാണുള്ളത്.
Discussion about this post