ഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസ് സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. കേസില്‍ വിശദമായ അന്വേഷണത്തിന് തയ്യാറാണെന്ന്് സിബിഐ അറിയിച്ചിരുന്നു.നമ്പി നാരായണനെ കുടുക്കിയതാണെന്നും കസ്റ്റഡി മര്‍ദ്ദനം നടന്നിട്ടുണ്്ടെന്നും സിബിഐ പറഞ്്ഞിരുന്നു. അന്വേഷണവും നഷ്ടപരിഹാരവും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കാനാകില്ലെന്നും കോടതി പറഞ്ഞു. കേസില്‍ വാദം കേള്‍ക്കല്‍ നാളെയും തുടരും.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പിനാരായണന് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് പരിഗണിച്ചത്. ഇക്കാര്യത്തില്‍ സിബിഐയും ഇന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. നമ്പി നാരായണനെ കുടുക്കിയതാണെന്നും ഇതിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്. കസ്റ്റഡി മര്‍ദ്ദനം നടന്നിട്ടുണ്ടെന്നും നമ്പി നാരായണന് നഷ്ടപരിഹാരം ആര് നല്‍കുമെന്ന ചോദ്യവും ഇന്ന് കോടതിയില്‍ ഉയര്‍ന്നിരുന്നു.
നമ്പി നാരായണനെ കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ തന്നെ നഷ്ടപരിഹാരം നല്കട്ടെയെന്നും, അന്വേഷണ ഉദ്യോഗസ്ഥര്‍ വീട് വിറ്റിട്ടായാലും പണം കണ്ടെത്തട്ടെയെന്നുമാണ് ഇക്കാര്യത്തില്‍ കോടതി പരാമര്‍ശം നടത്തിയത്. തന്നെ കേസില്‍ കുടുക്കിയതാണെന്ന് കഴിഞ്ഞ ദിവസം നമ്പി നാരായണന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അമേരിക്കന്‍ പൗരത്വം നിഷേധിച്ചതുകൊണ്ടാണ് തനിക്ക് ഇത് നേരിടേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post