ബംഗളൂരു: തന്നെ അധികാരത്തിലെത്തിച്ച രാഹുല്‍ ഗാന്ധി തനിക്ക് പുണ്യാത്മാവെന്ന വിവാദ പ്രസ്താവനയുമായ് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ‘ ജനങ്ങളുടെ അനുഗ്രഹമില്ലാഞ്ഞിട്ടും ‘പുണ്യാത്മാവായ’ രാഹുല്‍ ഗാന്ധി മൂലമാണ് തനിക്ക് അധികാരത്തിലേറാന്‍ സാധിച്ചതെന്നാണ് കുമാരസ്വാമിയുടെ പുതിയ വാദം. ‘കോണ്‍ഗ്രസിന്റെ പിന്തുണയോടുകൂടി മാത്രമേ തനിക്ക് അധികാരത്തില്‍ തുടരാനാകൂ. ഏത് പദ്ധതി നടപ്പാക്കണമെങ്കിലും എനിക്ക് കോണ്‍ഗ്രസിന്റെ അനുവാദവും പിന്തുണയും വേണമെന്നാണ് കുമാരസ്വാമി പറയുന്നത്. ജനങ്ങളല്ല, തനിക്ക് വലുത് കോണ്‍ഗ്രസ്സും രാഹുല്‍ ഗാന്ധിയുമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്
ജനങ്ങളുടെ പിന്തുണകൊണ്ടല്ല, കോണ്‍ഗ്രസിന്റെ കാരുണ്യത്താലാണ് താന്‍ അധികാരത്തിലെത്തിയതെന്ന് കുമാരസ്വാമി ഏതാനും ദിവസം മുന്‍പ് നടത്തിയ പരാമര്‍ശവും ഇതുപോലെ വിവാദമായിരുന്നു.
എന്നാല്‍, സംസ്ഥാനത്തെ ജനങ്ങളെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെയല്ലായിരുന്നു തന്റെ പരാമര്‍ശമെന്ന് കുമാരസ്വാമി അന്ന് പ്രതികരിച്ചത്.
Discussion about this post