കോട്ടയം; കോട്ടയത്തെ കെവിന് വധക്കേസില്‍ പൊലീസുകാര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായ് ബന്ധപ്പെട്ട് വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാത്തതിന് അന്വേഷണ സംഘത്തിന് കോടതിയുടെ വിമര്‍ശനം. ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ തള്ളിയ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസുകാര്‍ക്കു ജാമ്യം നല്‍കിയിരുന്നു.
കെവിനെ തട്ടിക്കൊണ്ടുപോകാൻ വന്ന സംഘത്തിലെ സാനു ചാക്കോയുടെ കൈയിൽനിന്നു കൈക്കൂലി വാങ്ങിയതിനാണു ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐ ടി.എം. ബിജുവിനെയും സിവിൽ പൊലീസ് ഓഫിസർ എം.എൻ. അജയകുമാറിനെയും അറസ്റ്റ് ചെയ്തത്. കൈക്കൂലിപ്പണം കണ്ടെടുക്കുന്നതിനാണ് അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
കൈക്കൂലി വാങ്ങിയെന്നു വാക്കാൽ പരാമർശിക്കുന്നതു മാത്രമേയുള്ളൂ. എത്ര രൂപ വാങ്ങിയെന്നുപോലും വ്യക്തമല്ല. സാക്ഷികളുടെ വിവരങ്ങളും ഇല്ല എന്നായിരുന്നു കോടതിയുടെ വിമർശനം. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ കോടതിയിൽ കൊണ്ടുവരാതെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചതിനെയും കോടതി വിമർശിച്ചു.
Discussion about this post