ഇന്ത്യയുടെ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി 5 ഉടനേതന്നെ സേനാ വിഭാഗങ്ങള്‍ക്ക് കൈമാറും. അയ്യായിരം കിലോമീറ്റര്‍ ശേഷിയുള്ള അഗ്നി 5 അതിന്റെ എല്ലാ പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയതായും സേനാവിഭാഗങ്ങള്‍ ഉപയോഗ പരിശീലനങ്ങള്‍ നടത്തിക്കൊണ്ടിരിയ്ക്കുകയാണെന്നും സ്ട്രാറ്റജിക് ഫോഴ്സസ് കമാന്‍ഡ് അറിയിച്ചു.
കഴിഞ്ഞ മാസം അഗ്നി 5 ന്റെ അവസാനവട്ട പരീക്ഷണങ്ങള്‍ ഒഡീഷയില്‍ വച്ച് നടത്തിയിരുന്നു. ഏറ്റവും മികച്ച ഗതിനിയന്ത്രണസംവിധാനങ്ങളുള്ള അഗ്നി 5 ആണവായുധ പോര്‍മുന വഹിയ്ക്കാനും ശേഷിയുള്ളതാണ്. നിലവില്‍ അമേരിക്ക റഷ്യ ഫ്രാന്‍സ് ഉത്തരകൊറിയ ചൈന തുടങ്ങിയ ചുരുക്കം രാജ്യങ്ങള്‍ക്കേ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ സംവിധാനങ്ങളുള്ളൂ.
അഗ്നി 1 നു എഴുനൂറു കിലോമീറ്ററായിരുന്നു ശേഷി. അഗ്നി 5 ആയപ്പോഴേയ്ക്കും അത് അയ്യായിരം കിലോമീറ്ററാക്കി ഉയര്‍ത്തുന്നതില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചു. ഏറ്റവും മെച്ചപ്പെട്ട ഗതിനിയന്ത്രണസംവിധാനങ്ങള് കൂടിയാകുമ്പോള്‍ ലോകത്തെ ഏറ്റവും കൂടുതല്‍ പ്രഹരശേഷിയുള്ള ആയുധങ്ങളിലൊന്നായി അഗ്നി 5 മാറും.
Discussion about this post