ഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി.അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് തുക ഈടാക്കാനാണ് വാക്കാലുള്ള പരാമര്‍ശം. അതേസമയം, വിധി പറയുന്നതിനായി ഹര്‍ജി മാറ്റിവച്ചു. നഷ്ടപരിഹാരവും കേസില്‍ പുനരന്വേഷണവും ആവശ്യപ്പെട്ട് നമ്പിനാരായണന് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമര്‍ശം.
ചാരക്കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കസ്റ്റഡി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. നഷ്ടപരിഹാരം നല്‍കേണ്ടത് ആരാണെന്ന് കോടതിയുടെ ചോദ്യത്തിന് നഷ്ടപരിഹാരം നല്‍കേണ്ടത് തങ്ങളല്ലെന്ന് സിബിഐ വിശദമാക്കി.
ഉന്നത പദവിയില്‍ ഇരുന്ന ഒരു ശാസ്ത്രജ്ഞനെതിരേയാണ് ആരോപണം ഉന്നയിക്കപ്പെട്ടതെന്നും സംശയത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതിനാല്‍ നഷ്ടപരിഹാരം അര്‍ഹിക്കുന്നില്ലേ എന്നുമായിരുന്നു കേസ് വാദം കേള്‍ക്കുന്നതിനിടയില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ചോദിച്ചത്.
നഷ്ടപരിഹാരത്തേക്കാള്‍ കേസ് അന്വേഷിച്ച സിബിമാത്യൂസ്, എസ് വിജയന് എന്നിവര്‍ക്കെതിരേ നടപടി വേണമെന്നായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്ന ആവശ്യം. നേരത്തേ ഈ ഹര്‍ജി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് നമ്പി നാരായണന് സുപ്രീംകോടതിയില്‍ എത്തിയത്.
Discussion about this post