ദുരിതാശ്വാസത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം ഇതുവരെ ലഭിക്കാത്തവരായി ഒരു ലക്ഷത്തില്‍ പരം ദുരിതബാധിതര്‍. ഓണാവധി കഴിഞ്ഞ് ബാങ്കുകള്‍ തുറന്നാലുടന്‍ തുക ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു. എന്നാല്‍ നടപടികള്‍ ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
പലരും ക്യാമ്പുകളില്‍ നിന്നും പോയി എന്നതും പലര്‍ക്കും ബാങ്ക് അക്കൗണ്ട് ഇല്ലാ എന്നതുമാണ് നടപടകിള്‍ വൈകിക്കുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ മൂന്നുലക്ഷത്തില്‍പ്പരം കുടുംബങ്ങള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്. സഹായം ലഭിച്ചവരുടെ പൂര്‍ണവിവരങ്ങള്‍ രണ്ടുദിവസത്തിനുള്ളില്‍ കേരള ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് വ്യക്തമാക്കി. സാങ്കേതി കാരണങ്ങള്‍ കൊണ്ടാണ് സഹായ വിതരണം വൈകുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രളയ ബാധിതരായ പലരുടെ രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതും നടപടി വൈക്കുവാന്‍ കാരണമാണ്. ക്യാമ്പുകളില്‍ നിന്നും ബന്ധുക്കളുടെ വീടുകളിലേക്ക് പോയ എല്ലാവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാരിന് ഇതുവരെ ആയിട്ടില്ല.
സഹായം നല്കുന്നതിനായുള്ള ജീവനക്കാരുടെ കുറവും വിതരണ വൈകുവാന്‍ കാരണമാണ്. കൂടുതല്‍ ആളുകളെ വിവരശേഖരണത്തിനായി നിയോഗിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
Discussion about this post