സര്‍ക്കാരിനെതിരെയുള്ള വലിയ പ്രതിഷേധമായി എറണാകുളം ഹൈക്കോടതിയ്ക്ക് മുമ്പിലെ കന്്യാസ്ത്രീകളുടെ സമരം മാറുന്നു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണെന്നാവശ്യപ്പെട്ടുള്ള സമരപന്തലിലേക്ക് ഐക്യദാര്ഡ്വുമായി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരാണ് ഇന്ന് എത്തിയത്. ജസ്റ്റിസ് കെബി കമാല്‍പാഷ., സത്യദീപം എഡിറ്റര്‍ ഫാദര്‍ പോള്‍ തേലക്കാട്ട് എന്നിവര്‍ സമരപന്തലിലെത്തി പിന്തുണ അറിയിച്ചു.
നിരവധി കന്ാസ്ത്രീകളും സഭ സംഘടന പ്രവര്‍ത്തകരും സമരസ്ഥലത്ത് എത്തിയിട്ടുണ്ട്. കൃസ്ത്യന്‍ ജോയിന്റെ കൗണ്‍സിലാണ് ശനിയാഴ്ച രാവിലെ മുതല്‍ ഹൈക്കോടതി ജംഗ്ഷനില്‍ സത്യഗ്രഹസമരം തുടങ്ങിയത്. വിജയം അല്ലെങ്കില്‍ മരണം എന്നാണ് മുദ്രാവാക്യമെന്ന് സമരനേതാക്കള്‍ പറഞ്ഞു.
വലിയ ജന പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിക്കാനാവാത്ത അവസ്ഥയാണെന്നും സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ ഫ്രാങ്കോ മുളക്കലിനെതിരായ പരാതി അന്വേഷിക്കണമെന്നും കൃസ്ത്യന്‍ ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പടെ ഉള്ളവര്‍ സമരത്തില്‍ അണി നിരന്നു, ചൊവ്വാഴ്ച പരാതിക്കാരിയായ കന്യാസ്ത്രി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. അന്വേഷണം വൈകിപ്പിക്കാനുള്ള നീക്കമാണ് ഇതെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചു. എന്നാല്‍ അത്തരമൊരു നീക്കമില്ലെന്ന് ഡിജിപി ലോകനാഥ് ബെഹ്റ വിശദീകരിച്ചു.
Discussion about this post