ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ സ്ഥാനമൊഴിയുന്നു. ജലന്ധറിലെ വൈദികര്‍ക്ക് ബിഷപ്പ് ചുമതല കൈമാറി. വത്തിക്കാന്‍ ബിഷപ്പിനെ കയ്യൊഴിയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിറകെയാണ് ബിഷപ്പ് ചമതല വൈദികര്‍ക്ക് കൈമാറിയെന്ന വിവരം പുറത്തു വരുന്നത്.
രൂപതയില്‍ അഡ്മിനിസ്ട്രേറ്റ് ഭരണം നില നിര്‍ത്തി. ഫാദര്‍ മാത്യു കൊക്കാണ്ടത്തിനാണ് ചുമതല. ഫാദര്‍ ജോസഫ് തെക്കുംപുറം, ഫാദര്‍ സുബിന് തെക്കേടത്ത് എന്നിവരും സമതിയില്‍ ഉണ്ടാകും.
ദൈവത്തിന് എല്ലാം കൈമാറുന്നുവെന്നാണ് ബിഷപ്പ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്.
താല്ക്കാലികമായ ചുമതല കൈമാറ്റമാണ് എന്നാണ് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്.
കേരളത്തിലേക്ക് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ച് കേരള പോലിസ് അയച്ച നോട്ടിസ് ബിഷപ്പിന് ലഭിച്ചുവെന്നാണ് വിവരം. താന്‍ അറസ്റ്റിലാവുമെന്ന് ബിഷപ്പ് കരുതുന്നുവെന്നാണ് വിലയിരുത്തല്‍.
കേരളത്തിലേക്ക് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ച് കേരള പോലിസ് അയച്ച നോട്ടിസ് ബിഷപ്പിന് ലഭിച്ചുവെന്നാണ് വിവരം. താൻ അറസ്റ്റിലാവുമെന്ന് ബിഷപ്പ് കരുതുന്നുവെന്നാണ് വിലയിരുത്തൽ.
ഫ്രാങ്കോ മുളക്കലിനോട് ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ വത്തിക്കാൻ ആവശ്യപ്പെട്ടേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിഷയത്തിൽ കേരളത്തിലെ സഭാ നേതൃത്വത്തിൽ നിന്നും വത്തിക്കാൻ അടിയന്തരമായി വിവരങ്ങൾ തേടി. ഉടൻ തന്നെ ബിഷപ്പിനെതിരെ വത്തിക്കാൻ നടപടി എടുത്തേക്കുമെന്നാണ് സൂചന.കഴിഞ്ഞ ദിവസം മുംബൈ ആർച്ച് ബിഷപ് കർദിനാൾ ഓസ്വാൾ ഗ്രേഷ്യസിന്റെ ഓഫീസിൽ നിന്ന് ഇറങ്ങിയ വാർത്താ കുറിപ്പിൽ വത്തിക്കാന്റെ നിലപാടിന്റെ സൂചനയുണ്ടായിരുന്നു. ബിഷപ്പ് മാറി നിൽക്കുന്നതാണ് ഉചിതം എന്നായിരുന്നു വാർത്താ കുറിപ്പിൽ പറഞ്ഞിരുന്നത്. നിലവിൽ ജലന്ധറിലും കേരളത്തിലും കന്യാസ്ത്രീകളടക്കമുള്ളവർ വ്യാപക പ്രതിഷേധം നടത്തുന്ന സാഹചര്യവും, പൊലീസും കോടതിയും വിഷയത്തിലിടപെട്ടതും കണക്കിലെടുത്താണ് വത്തിക്കാന്റെ ഇടപെടൽ.
Discussion about this post