കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇടക്കാല ജാമ്യം തേടാനുള്ള നീക്കങ്ങള്‍ക്കിടെയാണ് അല്പസമയം മുമ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി ബിഷപ്പിനെ വൈക്കം മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
ബലാത്സംഗകേസില്‍ ഇതാദ്യമായാണ് ഒരു ബിഷപ്പിനെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പ്രതികരിച്ചു. ആഘോഷപ്രകടനങ്ങള്‍ നടത്തിയാണ് അവര്‍ അറസ്റ്റ് വാര്‍ത്തയെ വരവേറ്റത്.
അതേസമയം അന്വേഷണസംഘം പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വീണ്ടുമെടുത്തു. കുറവിലങ്ങാട് നാടുകുന്ന് മഠത്തിലായിരുന്നു മൊഴിയെടുക്കല്‍.
Discussion about this post