കന്യാസ്ത്രീയെ പീഡിപ്പിച്ചക്കേസില്‍ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ലൈംഗീകശേഷി പരിശോധന നടത്തി .
ഉച്ചയ്ക്ക് 2.35 നു കസ്റ്റഡിയില്‍ വിട്ട ബിഷപ്പുമായി പോലീസ് സംഘം നേരെ പോയത് മെഡിക്കല്‍ കോളെജിലേക്ക് ആശുപത്രിയിലേക്ക് ആയിരുന്നു . തുടര്‍ന്ന് ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ചു .
നാളെ കുറുവിലങ്ങാട് മഠത്തില്‍ തെളിവെടുപ്പ് നടത്തും . ഇതിന്റെ ഭാഗമായി കന്യാസ്ത്രീകളോട് മഠത്തില്‍ നിന്നും താമസം മാറുവാന്‍ പോലീസ് നിര്‍ദേശം നല്കി . മഠത്തിനു കനത്ത പോലീസ് സുരക്ഷനല്കുവാനും തീരുമാനമായി .
ജലന്ധറില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള തന്നെ അവിടെ വെച്ച് ബിഷപ്പ് പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് കന്യാസ്ത്രീ നേരത്തെ മൊഴി നല്‍കിയിരുന്നു . ജലന്ധറില്‍ നിന്നും രക്ഷനേടി കുറുവിലങ്ങാട് മഠത്തില്‍ എത്തിയെങ്കിലും അവിടെയെത്തി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ മൊഴി നല്കി . ഈ സാഹചര്യത്തിലാണ് ബിഷപ്പുമായി മഠത്തില്‍ തെളിവെടുക്കുന്നത് .
2014 ലില്‍ ളോഹയുടെ കീറിയഭാഗം തുന്നുന്നതിനായിട്ടാണ് ബിഷപ്പ് റൂമിലേക്ക് വിളിച്ചു വരുത്തിയത് . മുറിയില്‍ കടന്ന കന്യാസ്ത്രീയെ ബലമായി പീഡനത്തിനു ഇരയാക്കുകയായിരുന്നു . തുടര്‍ന്നുള്ള സമയങ്ങളിലും പീഡനം നടന്നതായും , പരാതിപ്പെടാതിരിക്കാന്‍ മഠത്തിനുള്ളില്‍ നിന്നും ഏറെ സമര്ദ്ദമുണ്ടയതായും കന്യാസ്ത്രീ മൊഴി നല്കി.
Discussion about this post