കൊച്ചി: പീഡനക്കേസില്‍ റിമാന്റില്‍ കഴിയുന്ന ബിഷപ്പ് ഫ്രങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. ജാമ്യത്തിലിറങ്ങിയാല്‍ പ്രതി കേസ് അട്ടുമറിക്കുമെന്നും, സാക്ഷികളെ സ്വാധീനിക്കുമെന്നും പോലിസ് കോടതിയില്‍ പറഞ്ഞു. ചുമതലകളില്‍ നിന്ന് മാറ്റിയിട്ടുണ്ടങ്കിലും ഫ്രാങ്കോ ഇപ്പോഴും ബിഷപ്പായി തുടരുകയാണ്. ബിഷപ്പിനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ജലന്ധറിലും അന്വേഷണം നടത്തണമെന്നും പോലിസ് ഹൈക്കോടതിയില്‍ അറിയിച്ചു.കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു
കന്യാസ്ത്രീയുടേത് വ്യാജ പരാതിയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇത് സമര്‍ത്ഥിക്കാന്‍ 2014 മെയ് ആറിന് നു കന്യാസ്ത്രീയുടെ സഹോദരിയുടെ മകന്റെ ആദ്യകുർബാന ചടങ്ങിന്റെ വീഡിയൊ ബിഷപ് കോടതിയില്‍ ഹാജരാക്കി. നാലു വര്‍ഷം മുന്‍പു നടന്നു എന്നു പറയുന്ന പീഡനത്തില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ സാധുതയെന്തെന്നും പ്രതിഭാഗം ചോദിച്ചു.
ബിഷപ്പിന്റെ ഭിഷണി കൊണ്ടാണ് പീഡനവിവരം കന്യാസ്ത്രി ആദ്യം ഒന്നും പുറത്തു പറയാതിരുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വാദിച്ചു. കുറവിലങ്ങാട് മഠത്തിലെ 5 കന്യാസ്ത്രീ ഉള്‍പ്പടെ ഉള്ളവരുടെ മൊഴി മജിസ്ട്രേറ്റിനു മുന്നില്‍ ഇനിയും രേഖപ്പെടുത്താന്‍ ഉണ്ടെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി
Discussion about this post