ബലാത്സംഗക്കേസില്‍ പാലാ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കെ.എം മാണി സന്ദര്‍ശിച്ചു . പാലാ സബ് ജയിലില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച . സുവിശേഷ ശുശ്രൂഷ എന്നാ നിലയ്ക്കാണ് പോയതെന്ന് മാണി മാധ്യമങ്ങളോട് പറഞ്ഞു .
പിസി ജോര്‍ജ്ജ് എം.എല്‍.എയും മുന്നേ ബിഷപ്പിനെ ജയിലില്‍ വന്നു കണ്ടിരുന്നു . ബിഷപ്പിന്റെ കൈമുത്തിയ ശേഷമാണ് ജോര്‍ജ്ജ് മടങ്ങിയത് . ബിഷപ്പ് നിരപരാധി ആണെന്നു ഉറപ്പുണ്ടെന്നും നിരപരാധിയെ ജയിലില്‍ അടച്ചതിനുള്ള ശിക്ഷ ഇടിത്തീയായി വരുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു .
Discussion about this post