ശബരിമലയില്‍ വര്‍ഷങ്ങളായി തുടരുന്ന ആചാരം കോടതിയുടെ മുന്നില്‍ കൊണ്ടുവരേണ്ട കാര്യമില്ലായിരുന്നുവെന്ന് മുന്‍ ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ. അയ്യപ്പഭക്തര്‍ പ്രത്യേക വിഭാഗമാണെന്ന് വാദിച്ചതാണ് ഇത്തരത്തില്‍ ഒരു വിധിയിലേക്ക് നയിക്കാന്‍ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെയൊരു അവസരത്തില്‍ കോടതിക്ക് നിയമം മാത്രം നോക്കേണ്ടി വരികയെന്നും അദ്ദേഹം പറഞ്ഞു. തൂലിക പുരസ്കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വയാര്‍ജ്ജിത നിയന്ത്രണമാണ് ശബരിമലയില്‍ വേണ്ടതെന്നും ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്കിയ ഹര്‍ജ്ജിക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് പോലുള്ള വിഷയങ്ങള്‍ കോടതിക്ക് വിടേണ്ടതല്ലായെന്നും നാളെ സ്്ത്രീകളെ മേല്ശാന്തിയാക്കണമെന്ന ഹര്‍ജി വന്നാല്‍ അതും തീര്‍പ്പാക്കാതെ നിര്‍വ്വാഹമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്ത്രീസുരക്ഷയ്ക്ക് വേണ്ടി കൂടുതല്‍ വനഭൂമി വിട്ടു നല്‍കണമെന്ന ആവശ്യം പ്രായോഗികമല്ലായെന്ന് അദ്ദേഹം പറഞ്ഞു. പ്രാഥമിക സൗകര്യങ്ങള്‍ ലഭിക്കാത്തവരും പട്ടിണി കിടക്കുന്നവരും അടക്കമുള്ളവരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട സമയത്ത് ശബരിമലയും സ്വവര്‍ഗബന്ധവും വിവാഹേതര ബന്ധവും ചര്‍ച്ച ചെയ്തു സമയം കളയുകയാണ് കെമാല്‍പാഷ വ്യക്തമാക്കി.
Discussion about this post