ശബരിമലയിലെ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം സുപ്രീം കോടതി അനുവദിച്ച സാഹചര്യത്തില്‍ വിധി തിടുക്കത്തില്‍ നടപ്പിലാക്കിയാല്‍ കേരളത്തില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടായേക്കുമെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. വിധി നടപ്പാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയുണ്ടായേക്കുമെന്നും ഇന്റലിജന്‍സ് വ്യക്തമാക്കി.
ശബരിമല വിധിക്കെതിരെ സംസ്ഥാനത്ത് വിശ്വാസികള്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ അയവ് വരുത്തിയിട്ടുണ്ട്. സമവായമുണ്ടാക്കാന്‍ വേണ്ടി ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ഇന്ന് തന്ത്രിമാരുമായി ചര്‍ച്ച നടത്തും
Discussion about this post