പീഡനാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഒക്ടോബര്‍ 20 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. പാലാ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്.
രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം കഴിഞ്ഞ മാസം 24 -നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഹൈക്കോടതി നേരത്തെ ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ബിഷപ്പ് വീണ്ടും ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുന്നതായിരിക്കും.
Discussion about this post