ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുമതി നല്കിയ സുപ്രീം കോടതി വിധിക്കെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുന്നത് തെറ്റിദ്ധാരണ മൂലമാണെന്ന് സംസ്ഥാന ദേവസ്വ വകുപ്പ് മന്ത്രി കടംകപള്ള സുരേന്ദ്രന്. ബി.ജെ.പിയും കോണ്‍ഗ്രസും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വൈകാതെ തന്നെ ഈ തെറ്റിദ്ധാരണ മാറുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് ശബരിമല തന്ത്രി കുടുംബത്തെ ചര്‍ച്ചയ്ക്ക് വേണ്ടി വിളിച്ച കാര്യത്തെപ്പറ്റി തനിക്കൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്ത്രി കുടുംബം ചര്‍ച്ചയില്‍ നിന്നും പിന്മാറിയ കാര്യത്തെപ്പറ്റിയും തനിക്ക് അറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്ത്രി കുടുംബം ചര്‍ച്ചയില്‍ നിന്നും പിന്മാറിയെങ്കില് അത് നല്ല തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിനോടല്ല മറിച്ച് സുപ്രീം കോടതിയുമായിട്ടാണ് ചര്‍ച്ച് നടത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് കൂടാതെ പുനഃപരിശോധനാ ഹര്‍ജി നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post