ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനാനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി ബാലിശമാണെന്ന് ഗാനരചയിതാവ് കൈതപ്രം നമ്പൂതിരി അഭിപ്രായപ്പെട്ടു. ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന അഭിപ്രായമാണ് കൈതപ്രത്തിനുള്ളത്.
യുവതികള്‍ ശബരിമലയില്‍ എത്തിയാല്‍ അവിടെ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സംസ്ഥാന സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post