ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വിശ്വാസി സമരത്തിനെതിരെ നടത്തിയ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. ഹിന്ദുസമൂഹം ഒറ്റക്കെട്ടായി നില്ക്കുന്ന സമയത്ത് സിപിഎമ്മിനായി പിന്നില്‍ നിന്ന് കുത്തുകയാണ് വെള്ളാപ്പള്ളി നടേശന് എന്നാണ് സോഷ്യല്‍ മീഡിയയില്‍ അയ്യപ്പഭക്തസംഘടനകളും പ്രവര്‍ത്തകരും ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം. എന്‍എസ്എസ് മുന്‍ നിലപാടുമായി മുന്നോട്ട് പോകുമ്പോള്‍ സമരം തന്നെ എന്‍എസ്എസ് സ്പോണ്സര് ചെയ്തത് എന്ന മട്ടില്‍ പ്രചരിപ്പിച്ച് ജാതി രാഷ്ട്രീയം കളിക്കുകയാണ് വെള്ളാപ്പള്ളി നടേശന് ചെയ്യുന്നത്. ഈഴവ സമൂഹത്തെ ഇതിന് കിട്ടില്ലെന്നാണ് ചിലരുടെ പ്രതികരണം. ഈഴവന് എന്നതിലുപരി ഹിന്ദു എന്ന വികാരത്തിനാണ് പ്രധാന്യമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
ഹിന്ദു സമൂഹം ഒന്നിക്കുമ്പോഴെല്ലാം ജാതി പറഞ്ഞ് ഭിന്നിപ്പിക്കാനാണ് ഇതരമതസ്ഥരും, സിപിഎമ്മും ശ്രമിക്കുന്നത്. അതിന് കൂട്ടു നില്‍ക്കുകയാണ് വെള്ളാപ്പള്ളി നടേശന്. അ്യ്യപ്പഭക്തര് ഇതിന് കൂട്ടു നില്‍ക്കില്ലെന്നും ചിലര്‍ പറയുന്നു.
https://www.facebook.com/V.K.Natesan/photos/a.840375016078991/1810422969074186/?type=3&theater
വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജിലും തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജിലും യോഗം നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പിണറായിയ്ക്ക് ഒസാന പാടാന്‍ സമുദായത്തെ കൂട്ടു പിടിക്കേണ്ട, നടേശന്റെ സിപിഎം പേടി സമുദായത്തിനില്ല എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍.
Discussion about this post