ഡല്‍ഹി: മീ ടു വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച കേസുകള്‍ അന്വേഷിക്കുന്നതിന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം വിരമിച്ച നാല് ജഡ്ജിമാരടങ്ങിയ സമിതിയെ നിയോഗിച്ചു. ആരോപണങ്ങളുടെ നിയമവശം പരിശോധിച്ച ശേഷം പൊതുജനാഭിപ്രായവും തേടിയായിരിക്കും സമിതി കേസുകള്‍ രജിസ്റ്റര്‍ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
കേന്ദ്ര സഹമന്ത്രിയായ എം.ജെ.അക്ബര്‍ ഉള്‍പ്പെട്ട ലൈംഗിക വിവാദ കേസ് പുറത്ത് വന്നതിന് പിന്നാലെയാണ് ശിശുക്ഷേമ മന്ത്രാലയത്തിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.
“I believe in the pain and trauma behind every single complaint. Cases of #SexualHarassmentAtWork must be dealt with a policy of zero tolerance,” Smt. @ManekaGandhiBJP on #MeTooIndia#DrawTheLine pic.twitter.com/UhDRqyeRkw
— Ministry of WCD (@MinistryWCD) October 12, 2018
10, 15 വര്‍ഷം മുമ്പുള്ള പീഡന ശ്രമങ്ങളും ലൈംഗിക ചൂഷണവും സ്ത്രീകള്‍ തുറന്നുപറയാന്‍ സന്നദ്ധരായതിനെ മനേക ഗാന്ധി സ്വാഗതം ചെയ്തിരുന്നു. മീടു ക്യാമ്പെയ്ന് ഇത്തരത്തില്‍ കുറ്റകൃത്യങ്ങള്‍ തുറന്നപറയാന്‍ വേദിയൊരുക്കിയതില്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. 10, 15 വര്‍ഷം കഴിഞ്ഞാലും കുറ്റകൃത്യം കുറ്റകൃത്യം തന്നെയാണെന്നും പരാതി നല്കാന് അവസരമുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എത്ര വൈകിയെന്നത് ഒരു പ്രശ്നമല്ലെന്നും വനിത ശിശുക്ഷേമ മന്ത്രി പറഞ്ഞിരുന്നു.
Discussion about this post