
ഹിന്ദു ആദ്ധ്യാത്മിക ആചാര്യനും ശബരിമല കര്‍മ്മസമിതി രക്ഷാധികാരിയുമായ സ്വാമി ചിദാനന്ദ പുരി സന്നിധാനത്തെത്തി .ശബരമല തന്ത്രിയുമായി സ്വമിജി ചര്‍ച്ചനടത്തും . ഇന്ന് രാവിലെയാണ് അദ്ദേഹം മലകയറിയത്.പ്രതിഷേധ സമരം ചെയ്യുന്ന ഭക്തജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക, എന്നതാണ് ശബരിമലയിലേക്ക് എത്താന്‍ സ്വമിജിയെ പ്രേരിപ്പിച്ചത്.
ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍ ശബരിമലയിലേക്ക് തിരിച്ചിട്ടുണ്ട്. ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാറും ശബരിമലയിലേക്ക് തിരിച്ചിട്ടുണ്ട്.ശബരിമലയില്‍ ആചാര ലംഘനം നടത്താനുള്ള ശ്രമത്തിനു പിന്തുണയുമായി സര്‍ക്കാര്‍ നില്‍ക്കുന്ന സാഹചര്യത്തിനിടെയാണ് കെ.പി ശശികല ടീച്ചറും ശബരിമലയ്ക്ക് തിരിച്ചത്.
Tags: chidanandapuri
Discussion about this post