ന്യൂഡല്‍ഹി അര്‍ഹതപ്പെട്ട പണം ഉപയോഗിക്കുന്നതില്‍ തടസ്സം നേരിട്ടാല്‍ പലിശ രൂപത്തില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നു വ്യക്തമാക്കി സുപ്രീംകോടതി. റവന്യു വകുപ്പു പിരിച്ച അധികത്തുകയോ നികുതിയോ ഇനിമുതല്‍ അന്യായവും അനാവശ്യവുമായി കൈവശം വച്ചാല്‍ ന്യായമായ പലിശ സഹിതം പണം മടക്കി നല്‍കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു ജഡ്ജിമാരായ ജെ.ബി.പര്‍ദിവാല, ആര്‍.മഹാദേവന്‍ എന്നിവര്‍ വ്യക്തമാക്കി.
സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ടു വാങ്ങിയ 28.10 ലക്ഷം രൂപയുടെ ഇ-സ്റ്റാംപ് ഏജന്റ് നഷ്ടപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ കേസിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഇത്രയും പണം മുടക്കി വാങ്ങിയ ഇ സ്റ്റാംപ് ഉപയോഗിക്കാന്‍ കഴിയാതെ വന്നതോടെ തുക മടക്കിക്കിട്ടാന്‍ കലക്ടറെ സമീപിച്ചെങ്കിലും അപേക്ഷ നിരസിച്ചു.
തുടര്‍ന്നു ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചു. തുക മടക്കി നല്‍കാന്‍ മാത്രമായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍, കാലതാമസത്തിനു പലിശയ്ക്കു കൂടി അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. പിന്നാലെ ഇത് അനുവദിക്കുകയായിരുന്നു.
Discussion about this post