ക്ഷേത്ര ഭരണം ദേവസ്വം ബോര്‍ഡ് ഭക്തര്‍ക്ക് നല്‍കണമെന്ന ആവശ്യവുമായി ശബരിമല കര്‍മ്മ സമിതി. ശബരിമലയില്‍ ഇത്രയധികം പ്രതിസന്ധി ഉണ്ടായിട്ടും ദേവസ്വം ബോര്‍ഡ് ഒന്നും ചെയ്തില്ലെന്ന് ശബരിമല കര്‍മ്മ സമിതി ചൂണ്ടിക്കാട്ടി. ഇങ്ങനെയൊരു ബോര്‍ഡ് ക്ഷേത്രത്തിന് ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ അംഗങ്ങള്‍ രാജിവെച്ച് എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളെ ഏല്പിക്കണമെന്ന ശബരിമല കര്‍മ്മ സമിതി കണ്‍വീനര്‍ എസ്.ജെ.ആര്.കുമാര്‍ ആവശ്യപ്പെട്ടു.
സുപ്രീം കോടതി വിധി വന്നതിന് പുറകെ ഭക്തജനങ്ങളുടെ വികാരം മാനിച്ച് ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്കിയില്ലായെന്ന് കര്‍മ്മ സമിതി കുറ്റപ്പെടുത്തി. ദേവസ്വം ബോര്‍ഡ് നടത്തിയ ചര്‍ച്ചകളെല്ലാം തന്നെ വെറും പ്രഹസനങ്ങളായിരുന്നുവെന്നും സമിതി പറഞ്ഞു. യുവതികളോട് എത്താന്‍ നിര്‍ദേശിച്ചത് പൊലീസും സര്‍ക്കാരുമാണെന്ന് എസ്.ജെ.ആര്.കുമാര്‍ ആരോപിച്ചു. നാമജപ യജ്ഞങ്ങളില്‍ പ്രകോപനം സൃഷ്ടിക്കുകയും 144 പ്രഖ്യാപിച്ചു പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതും സര്‍ക്കാരിന്റെ പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം പ്രവേശിക്കാന്‍ എത്തിയ യുവതികള്‍ ആരും തന്നെ ഭക്തരല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരുടെ ചരിത്രം എല്ലാവര്ക്കും അറിവുള്ളതുമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ വിധിക്കെതിരെ നല്‍കിയിട്ടുള്ള പുനഃപരിശോധനാ ഹര്‍ജിയില്‍ അനുകൂല വിധി ഉണ്ടാകുമെന്നാണ് ശബരിമല കര്‍മ്മ സമിതി പ്രതീക്ഷിക്കുന്നത്. എന്നാണോ വിധി പുനസ്ഥാപിക്കുന്നത് അതു വരെ നാമജപവും പ്രതിഷേധവും തുടരുമെന്ന് എസ്.ജെ.ആര്.കുമാര്‍ വ്യക്തമാക്കി.
Discussion about this post