കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് അന്ത്യശാസനം നല്കി പോലീസ് . പോലീസ് ആവശ്യപ്പെട്ടിട്ടും ഇതുവരെ മുളക്കല്‍ ലാപ്ടോപ് ഹാജരാക്കിയിട്ടില്ല . കന്യസ്ത്രീയ്ക്കെതിരെ ബിഷപ്പ് അന്വേഷണ ഉത്തരവിട്ടിരുന്നു , ഉത്തരവ് വ്യാജമാണെന്നും ഇത് തെളിയിക്കുന്നതിനായിട്ടാണ് ലാപ്ടോപ് ആവശ്യപ്പെട്ടതെന്നും പോലീസ് പറഞ്ഞു .
അഞ്ചാം തിയതിക്കകം ലാപ്ടോപ് നല്‍കണമെന്നാണ് പോലീസിന്റെ അന്ത്യശാസനം . പാലിച്ചില്ലെങ്കില്‍ ജാമ്യം റദ്ദു ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .
ബന്ധുവായ സ്ത്രീ 2016 ല്‍ കന്യാസ്ത്രീയ്ക്കെതിരെ പരാതി നല്‍കിയിരുന്നെന്നും ഇതേ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടതെന്നുമായിരുന്നു ബിഷപ്പിന്റെ വാദം . ഇതിനായി ഉത്തരവിന്റെ പകര്‍പ്പും ബിഷപ്പ് ഹാജരാക്കിയിരുന്നു . എന്നാല്‍ അന്വേഷണത്തില്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയതിനു ശേഷമാണ് ഈ ഉത്തരവിട്ടത് എന്ന് അന്വേഷണം സംഘം കണ്ടെത്തി . എന്നാല്‍ ബിഷപ്പ് ഈ ആരോപണം നിഷേധിക്കുകയാണ്യുണ്ടായത് . ഈ സാഹചര്യത്തിലാണ് ഇത് തെളിയിക്കാന്‍ ലാപ്ടോപ് നല്കുവാന് പോലീസ് ആവശ്യപ്പെട്ടത് .
Discussion about this post