കോട്ടയത്തെ എന്‍.എസ്.എസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ തിരുവനന്തപുരത്തെ എന്‍.എസ്.എസ് ഓഫീസിനും നേരെ ആക്രമണമുണ്ടായതില്‍ പ്രതികരിച്ചിരിക്കുകയാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസിനോട് കളി വേണ്ടെന്നും ഇതിന് പുറകില്‍ ആരാണെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് സമാധാനപരമായ രീതിയിലാണ് പ്രതിഷേധം നടത്തിക്കൊണ്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ ഓഫീസ് ആക്രമിച്ചതിന് ശേഷം കരയോഗ മന്ദിരത്തിന് മുന്നില്‍ റീത്ത് വെച്ചിട്ടുണ്ടായിരുന്നു. ഇതിന് പിന്നില്‍ സി.പി.എം ആണെന്നാണ് എന്‍.എസ്.എസ് പറയുന്നത്. വിശ്വാസികളുടെ കൂടെ നിന്ന എന്‍.എസ്.എസിന്റെ നിലപാട് സിപിഎം നേതൃത്വത്തിനിടയില്‍ അതൃപ്തിയുണ്ടാക്കിയതാണ് ആക്രമങ്ങള്‍ക്കു പിന്നിലെന്നാണ് വിലയിരുത്തല്‍.
അതേസമയം ദേവസ്വം നിയമനങ്ങളിലെ സംവരണം ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു.
Discussion about this post