ശബരിമലയിലെ മാധ്യമവിലക്കിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് ജനം ടിവി. ഇന്നലെ ജനം ടിവി ഉള്‍പ്പടെയുള്ള വാര്‍ത്താ സംഘത്തെ ശബരിമല സന്നിധാനത്ത് നിന്ന് പോലിസ് ബലമായി ഇറക്കിവിട്ട സംഭവത്തെ തുടര്‍ന്നാണ് ജനം ടിവി ചീഫ് ന്യൂ്സ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് പോലിസ് നടപടിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
വെള്ളിുയാഴ്ച ശബരിമല നട തുറക്കാനിരിക്കെ സന്നിധാനത്ത് റിപ്പോര്‍ട്ടിംഗ് സൗകര്യം ഒരുക്കാനെത്തിയ ജനം ടിവി വാര്‍ത്താ സംഘം ഉള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകരെ പോലിസ് ബലമായി സന്നിധാനത്ത് നിന്ന് ഇറക്കി വിട്ടിരുന്നു. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള പോലിസിന്റെയും സര്‍ക്കാരിന്റെയും കടന്നു കയറ്റമെന്ന് ആരോപിച്ചാണ് ജനം ടിവി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പോലിസ് നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്നും ഭരണഘടന ഉറപ്പു നല്കുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.പമ്പ സന്നിധാനം എന്നിവിടങ്ങളില്‍ സുഗമമായ മാധ്യമപ്രവര്‍ത്തനം സാധ്യമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
നേരത്തെ നിലയ്ക്കലിലും, പമ്പയിലും മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുള്ള പോലിസ് നടപടി ചോദ്യം ചെയ്ത് മാധ്യമങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ ശബരിമലയില്‍ മാധ്യമവിലക്കില്ലെന്നും, സുരക്ഷ കാരണങ്ങളാലാണ് മാധ്യമങ്ങളെ കടത്തി വിടാത്തതിന് പിന്നിലെന്നും ആയിരുന്നു സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ നല്കിയ വിശദീകരണം. മാധ്യമങ്ങളെ വിലക്കരുതെന്നും, അത്തരം നടപടി ഉണ്ടായാല്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അന്ന് വ്യക്തമാക്കുകയും ചെയ്തു. ഇത്തരം കോടതി നിര്‍ദ്ദേശമിരിക്കെയാണ് സത്യവാങ്മൂലത്തിലെ നിലപാടിന് വിരുദ്ധമായി പോലിസ് മാധ്യമവിലക്കുമായി രംഗത്തെത്തിയത്. ഹര്‍ജി ഉച്ചയക്ക് ശേഷം പരിഗണിക്കും.
Discussion about this post