സന്നിധാനത്തെ പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എസ്.പി യതീഷ് ചന്ദ്രയുടെ നടപടിയില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് സംസാരിച്ചപ്പോള്‍ കേന്ദ്ര മന്ത്രിയെന്ന് ആദരവും അംഗീകാരവും കൊടുത്ത് കൊണ്ട് തന്നെയാണ് പോലീസുദ്യോഗസ്ഥര്‍ സംസാരിച്ചതെന്നും പിണറായി പറഞ്ഞു.
കൂടാതെ ശബരിമലയിലെ പോലീസിന്റെ ഇടപെടല്‍ ശരിയാ ദിശയിലാണെന്നും പോലീസിന്റെ പ്രവര്‍ത്തനങ്ങളെ തടയാനാകില്ലെന്നും പിണറായി പറഞ്ഞു. ഹൈക്കോടതിയില്‍ നിന്ന് വന്ന ഉത്തരവില്‍ പോലീസിന് സുഖമമായ തീര്‍ത്ഥാടനം ഉറപ്പ് വരുത്താനുള്ള ഉത്തരാവദിത്വമുണ്ടെന്ന് പറയുന്നുണ്ടെന്ന് പിണറായി ചൂണ്ടിക്കാട്ടി. സമാധാനാന്തരീക്ഷം തകര്‍ത്താല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിന് അധികാരമുണ്ടെന്നും പിണറായി പറഞ്ഞു. പോലീസിന്റെ നടപടികള്‍ യഥാര്‍ത്ഥ വിശ്വാസികളെ ബാധിക്കുന്നിലെന്നും പിണറായി പറഞ്ഞു. അഡ്വക്കേറ്റ് ജനറലും പോലീസും പറഞ്ഞത് കോടതി വിലക്കെടുത്തിട്ടുണ്ടെന്ന് പിണറായി വ്യക്തമാക്കി. കൃത്യമായി ഡ്യൂട്ടി ചെയ്യുന്ന പോലീസുദ്യോഗസ്ഥരെ നിര്‍വീര്യമാക്കാനുള്ള ഒരു ശ്രമം സംഘ പരിവാറിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നുണ്ടെന്നും പിണറായി പറഞ്ഞു.
അതേസമയം ഹൈക്കോടതിയില്‍ നിന്ന് വന്ന വിധി സര്ക്കാരിനനുകൂലമാണെന്നും പിണറായി പറഞ്ഞു. ശബരിമലയില്‍ ശരണം വിളികള്‍ തടഞ്ഞിട്ടേയില്ലായെന്ന് പിണറായി പറഞ്ഞു. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെ ഉത്തരവില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്നും പിണറായി പറഞ്ഞു.
Discussion about this post