തൃശൂര്‍: ചാവക്കാട് നഗരസഭാ ചെയര്‍മാനായിരുന്ന കെ.പി. വത്സലനെ കൊലപ്പെടുത്തിയ കേസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് തൃശൂര്‍ അതിവേഗ കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഒരു ലക്ഷം രൂപ പിഴയും നല്‍കണം. മൂന്ന് നാല്, അഞ്ച് പ്രതികളായ കരീം, ഹുസൈന്, നസീര്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
ഒന്നാംപ്രതി സുലൈമാന്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടാംപ്രതി ഫൈസല്‍ ഒളിവിലാണ്.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്താണ് കൊലപാതകം നടന്നത്. പ്രചാരണത്തിനിടെ അകലാട് വെച്ച് വത്സലന്‍ കുത്തേല്‍ക്കുകയായിരുന്നു. സി.പി.എം ഏരിയാ കമ്മിറ്റി അംഗമായിരുന്നു വത്സലന്‍. ്ര
Discussion about this post