തന്ത്രിമാരുടെ ചൈതന്യം നിര്‍ണ്ണയിക്കാനുള്ള ചുമതല മന്ത്രി ജി.സുധാരന് നല്‍കിയത് അറിഞ്ഞില്ലെന്ന് അഖില കേരള തന്ത്രി സമാജം. തന്ത്രിമാര്‍ക്കെതിരെ സുധാകരന് നടത്തിയ പ്രസ്താവന പദവിക്ക് ചേരാത്ത വിധത്തിലുള്ളതായിരുന്നുവെന്ന് തന്ത്രി സമാജം ചൂണ്ടിക്കാട്ടി.
ക്ഷേത്രാചാരങ്ങളെയും ക്ഷേത്ര സംസ്കാരത്തെയും ബോധപൂര്‍വ്വം തകര്‍ക്കാനാണ് ജി.സുധാകരന് ശ്രമിക്കുന്നതെന്നും തന്ത്രി സമാജം ഭാരവാഹികള്‍ പറഞ്ഞു. തന്ത്രിമാരുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പൊകുമെന്ന് സമാജത്തിന്റെ പ്രസിഡന്റ് വേഴപ്പറമ്പ് കൃഷ്ണന് നന്വൂതിരിപ്പാടും ജനറല്‍ സെക്രട്ടറി പ്ലാക്കുടി ഉണ്ണികൃഷ്ണന് നമ്പൂതിരിയും അറിയിച്ചു.
ശബരിമലയില്‍ നാമജപ പ്രതിഷേധം നടത്തിയ തന്ത്രിമാര്‍ക്ക് സന്നിധാനത്തെ ചുമടെടുക്കുന്ന കഴുതകളുടെ ചൈതന്യം പോലുമില്ലെന്ന് മുന്‍പ് ജി.സുധാകരന് പറഞ്ഞിരുന്നു.
Discussion about this post