സി.പി.എമ്മിന്റെ വനിതാ മതിലിനെ ചെറുക്കാനായി ശബരിമല കര്‍മ്മ സമിതിയുടെ യോഗം കൊച്ചിയില്‍ പുരോഗമിക്കുന്നു. യോഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ളയും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനും പങ്കെടുത്തിട്ടുണ്ട്.
വനിതാ മതിലില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കുന്നതിനെപ്പറ്റിയും പിന്തുണ നല്കിയ സംഘടനകളെ അതില്‍ നിന്നും പിന്മാറ്റുക എന്നതിനെപ്പറ്റിയും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
കൂടാതെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ട് ശബരിമല വിഷയത്തെപ്പറ്റിയുള്ള വസ്തുതകള്‍ ബോധ്യപ്പെടുത്തുന്നതിനെപ്പറ്റിയും യോഗത്തില്‍ ചര്‍ച്ച നടക്കും. പല സംഘടനകളും വനിതാ മതിലില്‍ പങ്കെടുക്കുന്നത് തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനെത്തുടര്ന്നാണെന്നും ശബരിമല കര്‍മ്മ സമിതി പറയുന്നു. ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്നതല്ല വനിതാ മതിലെന്ന തെറ്റായ പ്രചരണമാണ് സി.പി.എം അഴിച്ച് വിടുന്നതെന്നും ശബരിമല കര്‍മ്മ സമിതി വ്യക്തമാക്കുന്നു.
സി.പി.എമ്മിന്റെ താല്പര്യമാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ശബരിമല കര്‍മ്മ സമിതി നേരത്തെ അറിയിച്ചിരുന്നു.
Discussion about this post