ആഗസ്ത വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്ടര്‍ ഇടപാടിലെ മുഖ്യഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ കോടതി അഞ്ചു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു . ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെതാണ് നടപടി .
കഴിഞ്ഞദിവസം രാത്രി ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിച്ച മിഷേലിനെ സിബിഐ കസ്റ്റഡിയില്‍ എടുത്തു . മിഷേലിനെ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത് . 14 ദിവസമാണ് മിഷേലിനെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത് .
പ്രധാനമന്ത്രി , മുന്‍പ്രധാനമന്ത്രിമാര്‍ , രാഷ്ട്രപതി തുടങ്ങിയവര്‍ക്ക് വേണ്ടി യുപിഎ ഭരണക്കാലത്ത് 12 വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങാനായിരുന്നു ആഗസ്ത വെസ്റ്റ്ലാന്റുമായി 300 കോടിരൂപയുടെ കരാര്‍ ഒപ്പിട്ടത് . ഇതിന്റെ ഇടനിലക്കാരനായിരുന്നു മിഷേല്‍ .
Discussion about this post