ചൂതാട്ടത്തിനായി കന്യാസ്ത്രീകള്‍ സ്കൂളില്‍ നിന്നും മോഷ്ടിച്ചത് മൂന്നരക്കോടി രൂപ . അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം . അടുത്തിടെയാണ് സിസ്റ്റര്‍ മേരി കൃപര്‍ , ലാറ ചംഗ് എന്നീ രണ്ട് പേര് സെയിന്റ് ജെയിംസ് കത്തോലിക് സ്കൂളില്‍ നിന്നും വിരമിച്ചത് .
29 വര്‍ഷമായി സ്കൂള്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ടിച്ചയാളാണ് സിസ്റ്റര്‍ മേരി കൃപര്‍ . ഇതേ സ്കൂളിലെ തന്നെ അദ്ധ്യാപികയായിരുന്നു സിസ്റ്റര്‍ ലാറ ചംഗ് .
സ്കൂളിലെ ഫീസും , ഡൊണേഷനുകളും സൂക്ഷിച്ചിരുന്ന അക്കൗണ്ടില്‍ നിന്നുമാണ് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ചേര്‍ന്ന് പണം മോഷ്ടിച്ചത് . സ്ക്കൂളില്‍ നടത്തിയ പതിവ് ഓഡിറ്റിലാണ് ഇത്രയും വലിയ തിരിമറിയെക്കുറിച്ച് സ്കൂള്‍ അധികൃതര്‍ അറിഞ്ഞത് . തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കന്യാസ്ത്രീകളാണ് പണം മോഷ്ടിച്ചത് എന്ന് കണ്ടെത്തിയത് .
യാത്രയ്ക്കും , ചൂതാട്ടത്തിനുമായി വര്‍ഷങ്ങളായി ഇവര്‍ സ്കൂളിലെ പണം കണക്കുകളില്‍ തിരിമറി നടത്തി 5,00,000 ഡോളര്‍ ( ഏകദേശം മൂന്നരക്കോടി ) യിലധികം രൂപ തട്ടിയെടുത്തു . പണം ഇവര്‍ മോഷ്ടിച്ചതായി സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു .
ഇരുവരും തങ്ങളുടെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുന്നതായും ഇവരുടെ പേരില്‍ പോലീസ് ക്രിമിനല്‍ കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി .
Discussion about this post