ഐ.എന്‍.എക്സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തോട് തങ്ങളുടെ മുന്നില്‍ ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് വകുപ്പ് നിര്‍ദ്ദേശിച്ചു.
ഇതിന് മുന്‍പ് പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് വകുപ്പ് ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കാര്‍ത്തി ചിദംബരത്തിന്റെ പേരിലുള്ള 54 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു.
2007ല്‍ ചിദംബരം കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ വിദേശ നിക്ഷേപത്തിനായി ഐ.എന്‍.എക്സ് മീഡിയയുടെ പക്കല്‍ നിന്നും അനധികൃതമായി 305 കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്.
Discussion about this post