വരും വര്‍ഷത്തില്‍ രൂപയുടെ മൂല്യം ഉയരുമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ആഗോള വിപണിയില്‍ എണ്ണയുടെ വില കുറഞ്ഞതും കൂടുതല്‍ പണം സമ്പദ്വ്യവസ്ഥയില് കൊണ്ടുവരാനുള്ള റിസര്‍വ്വ് ബാങ്കിന്റെ തീരുമാനവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി 2.1 ശതമാനമാണ് രൂപയുടെ മൂല്യം വര്‍ധിച്ചത്. 2013ന് ശേഷം രണ്ട് ദിനങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന മൂല്യ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
രൂപ മികച്ചില് രീതിയിലുള്ള പ്രകടനമാണ് കാഴ്ച വെക്കാന്‍ പോകുന്നതെന്നും സിങ്കപ്പൂരിലെ നോമുറ ഹോള്‍ഡിംഗ്സിലെ വിദഗ്ദ്ധന് ദുഷ്യന്ത് പത്മനാഭന് വിലയിരുത്തുന്നു. 2019 അവസാനത്തോടെ രൂപയുടെ മൂല്യം 71.15ല്‍ എത്തുമെന്ന് ബ്ലൂംബര്‍ഗ് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
2018 ല്‍ ഏഷ്യയിലെ ഏറ്റവും മൂല്യമിടിഞ്ഞ കറന്‍സിയിലേക്ക് രൂപയെത്തിയിരുന്നു . അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഇടിയുന്നതാണ് രൂപ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയുള്ള പ്രവചനത്തിന് പിന്നില്‍ . എണ്ണവില കുറയുന്നതോട് കൂടി ഇന്ത്യയിലെ ഉത്പാദന ഊര്‍ജ്ജ രംഗത്തിന് വലിയൊരു ആശ്വാസം ആയിരിക്കും . ഇത് സാമ്പത്തികമായി രൂപ കരുത്താര്‍ജ്ജിക്കുന്നതിന് കാരണമാകും .
Discussion about this post