പത്തനംതിട്ട: ശബരിമലയിലേക്ക് എത്തിയ യുവതികള്‍ ഭക്തകളാണെന്ന് കരുതുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. അവരുടെ ബോഡി ലാംഗ്വേജില്‍ നിന്ന് ഭക്തരാണെന്ന സൂചന ലഭിക്കുന്നില്ലെന്നായിരുന്നു ദേവസ്വം പ്രസിഡന്റിന്റെ പ്രതികരണം. ശബരിമലയിലെത്തിയ യുവതികള്‍ ആക്റ്റിവിസ്റ്റുകളാണ്. നഷ്ടപ്പെട്ട് പോയ പ്രതാപം വീണ്ടെടുക്കാനുളള ചിലരുടെ ശ്രമമാണ് ഇതിന് പിന്നില്‍. ആക്റ്റിവിസ്റ്റുകളെ ഏത് കേന്ദ്രത്തില്‍ നിന്നാണ് പറഞ്ഞുവിടുന്നതെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും എ. പദ്മകുമാര്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശാന്തമായി, സമാധാനപരമായി ശബരിമല ദര്‍ശനം നടന്നുവരികയായിരുന്നു. അതിനെ തകര്‍ക്കാനും നഷ്ടപ്പെട്ട് പോയിട്ടുളള പ്രതാപം വീണ്ടെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന സംശയമുണ്ട്.മണ്ഡലപൂജ അടുത്ത് വരുന്ന സമയത്ത് ഇത്തരം പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത് നല്ലതല്ല. ദേവസ്വം ബോര്‍ഡിനെ ശ്രദ്ധയോട് കൂടി സഹായിക്കാന്‍ ബാധ്യതപ്പെട്ട മറ്റുചില കേന്ദ്രങ്ങളുണ്ടല്ലോ, ശബരിമലയുടെ കാര്യത്തില്‍ ഇടപെട്ട് കൊണ്ടിരിക്കുന്ന ചില കേന്ദ്രങ്ങള്‍. അവര്‍ കൈ ഒഴിഞ്ഞ് സംസാരിക്കുന്നത് ശരിയല്ല. എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും എ. പദ്മകുമാര്‍ പറഞ്ഞു.
കുഴപ്പം വരുന്ന കാര്യങ്ങളൊക്കെ ദേവസ്വം ബോര്‍ഡ് കൈകാര്യം ചെയ്യാനും ബാക്കിയുളളതൊക്കെ തങ്ങള്‍ കൈകാര്യം ചെയ്യാനും എന്ന നിലപാടിനോട് യോജിപ്പില്ലെന്നും ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയെ പേരെടുത്ത് പറയാതെ പത്മകുമാര്‍ കുറ്റപ്പെടുത്തി.
Discussion about this post