പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്കുന്നു. കേരളത്തിലെ 28 റോഡുകളുടെ നിര്‍മാണത്തിന് കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ 450 കോടി രൂപ അധികമായ നല്കുകയാണുണ്ടായത്. കേരളത്തിലെ പൊതു മരാമത്ത് വകുപ്പ് മന്ത്ര ജി.സുധാകരനാണ് ഇതേപ്പറ്റിയുള്ള വിശദാംശങ്ങള്‍ പുറത്ത് വിട്ടത്.
അതേസമയം പ്രളയമം മൂലം തകര്‍ന്ന സംസ്ഥാനത്തെ റോഡുകളുടെ പുനര്‍ നിര്‍മാണത്തിന് തുക അനുവദിക്കണമെന്നും മുഖ്യമന്ത്രിയും പൊതു മരാമത്ത് വകുപ്പ് മന്ത്രിയും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി 603 കോടി രൂപയുടെ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുമുണ്ട്. ഈ ശുപാര്ശയിന്മേലുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതേപ്പറ്റിയുള്ള ഉത്തരവും ഉടന്‍ പുറത്തിറങ്ങുമെന്നും ജി.സുധാകരന് വ്യക്തമാക്കി.
Discussion about this post