തിരുവനന്തപുരം: സര്‍ക്കാരും ഇടതുമുന്നണിയും ഹിന്ദു സാമുദായിക സംഘടനകളും ചേര്‍ന്നു സംഘടിപ്പിക്കുന്ന വനിതാമതിലില്‍ പങ്കെടുക്കില്ലെന്ന് ഇസ്ലാമിക സമുദായ സംഘടനയായ സമസ്ത. സ്ത്രീകളെ പൊതുനിരത്തില്‍ എത്തിക്കുന്ന വനിതാ മതിലുമായി സഹകരിക്കില്ലെന്ന് സമസ്ത യുവജനവിഭാഗം അറിയിച്ചു. നേരത്തെ മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ കക്ഷികളും വനിതാ മതിലിന് എതിരെ രംഗത്തെത്തിയിരുന്നു.ഹിന്ദു സമുദായ സംഘടനകളെ മാത്രം വിളിച്ചു വരുത്തി സൃഷ്ടിക്കുന്ന നവോത്ഥാന മതില് വര്‍ഗ്ഗീയ മതിലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ശബരിമല വിഷയത്തിലാണ് മതിലെന്നും, ഹിന്ദു മതത്തിലാണ് സ്ത്രീ വിരുദ്ധ പ്രചരണം കൂടുതലായി നടന്നതെന്നും ഇതിന് കാരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം എന്‍എസ്എസ് പോലുള്ള പ്രബല ഹിന്ദു സമുദായ സംഘടനകളും വനിതാ മതിലില്‍ പങ്കെടുക്കുന്നില്ല.
വനിതാ മതിലില്‍ ഒരു ലക്ഷം വനിതകളെ അണി നിരത്തുമെന്ന് യാക്കോബായ സഭ അറിയിച്ചിരുന്നു,
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരത്തു വെള്ളയമ്പലം വരെ ദേശീയപാതയിലൂടെ 620 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വനിതാമതില്‍ ഇന്ന് വൈകുന്നേരം നാലിനാണ് നിരക്കുക.
Discussion about this post