ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ കയറിയതിനെത്തുടര്‍ന്ന് നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രി കണ്ഠര് മോഹനര്‍ക്കെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് രംഗത്ത്. സ്ത്രീ കയറിയപ്പോള്‍ ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോയെന്ന് സുധകരന് ചോദിച്ചു. തന്ത്രിക്ക് അയ്യപ്പനോട് സ്നേഹമില്ലെന്നും സുധാകരന് പറഞ്ഞു.
ഇത് കൂടാതെ തന്ത്രി ബ്രാഹ്മണനല്ല മറിച്ച് ബ്രാഹ്മണ രാക്ഷസനാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ ശബരിമലയില്‍ നിന്നും തന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും സുധാകരന് പറഞ്ഞു.
Discussion about this post