എന്‍.എസ്.എസ് ബി.ജെ.പിക്ക് കീഴടങ്ങിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അഭിപ്രായപ്പെട്ടു. ബി.ജെ.പിയും എന്‍.എസ്.എസും അണ്ണനും തമ്പിയും പോലെയായെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സംവരണം എന്ന് ദീര്‍ഘനാളത്തെ ആവശ്യം നടത്തിക്കാണിച്ച ബി.ജെ.പി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നന്ദിയറിയിച്ചുകൊണ്ട് ഒരു കത്ത് അയച്ചിരുന്നു.
സമദൂരം കാണിച്ച് ജനങ്ങളെ കബളിപ്പിച്ച് കാര്യങ്ങള്‍ നേടിയെടുക്കാനുള്ള അടവാണ് എന്‍.എസ്.എസ് എടുക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു .
Discussion about this post