ബി.ജെ.പിക്കെതിരെ രൂപം കൊള്ളുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തെ പരിഹസിച്ച് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്ത്. ജനങ്ങള്‍ രാഷ്ട്രീയക്കാര്‍ വിചാരിക്കുന്നതിനെക്കാള്‍ ബുദ്ധിമാന്മാരാണെന്നും അവര്‍ ഒരിക്കലും അരാജകത്വം തിരഞ്ഞെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിജയിക്കാനുള്ള സാധ്യത വര്‍ധിച്ചതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിറളിപൂണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന സമൂഹം ഒരിക്കലും ആത്മഹത്യ തിരഞ്ഞെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ ആറ് മാസം നിലനില്‍ക്കുന്ന സര്‍ക്കാരിനെയല്ല ആഗ്രഹിക്കുന്നതെന്നും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന സര്‍ക്കാരിനെയാണ് ആഗ്രഹിക്കുന്നതെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ തുടരുമോയെന്ന ഭയം മാത്രമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാവാന്‍ കാരണമെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. വ്യത്യസ്ത താല്പര്യങ്ങളുള്ള പാര്‍ട്ടികളാണ് ഇവിടെ ഒരുമിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കെതിരെ കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാറാലിയില്‍ രാജ്യത്തിന്റെ ഭാവി സംബന്ധിച്ച ഒരു ആശയവും ഒരു നേതാവും മുന്നോട്ട് വെച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/notes/arun-jaitley/agenda-for-2019-modi-vs-chaos/948574075331141/
Discussion about this post